നീറ്റ് പിജി പരീക്ഷാ കേന്ദ്രങ്ങൾ കേരളത്തിൽ തന്നെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെ. സുധാകരൻ എംപി കേന്ദ്രമന്ത്രിക്ക് കത്ത് നൽകി.

നീറ്റ് പിജി പരീക്ഷാ കേന്ദ്രങ്ങൾ കേരളത്തിൽ തന്നെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെ. സുധാകരൻ എംപി കേന്ദ്രമന്ത്രിക്ക് കത്ത് നൽകി.
Aug 6, 2026 08:39 AM | By PointViews Editor

ന്യൂഡൽഹി: ഓഗസ്റ്റ് 30-ന് നടക്കുന്ന നീറ്റ് പിജി (NEET PG 2026) പ്രവേശന പരീക്ഷയ്ക്ക് കേരളത്തിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക് സ്വന്തം സംസ്ഥാനത്തോ ജില്ലകളിലോ തന്നെ പരീക്ഷാ കേന്ദ്രങ്ങൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെ. സുധാകരൻ എംപി കേന്ദ്ര വിദ്യാഭ്യാസ ആരോഗ്യ വകുപ്പ് മന്ത്രി പ്രഹ്ളാദ് ജോഷിക്ക് കത്ത് നൽകി.മുൻവർഷങ്ങളിൽ വിദ്യാർത്ഥികളുടെ സ്വന്തം ജില്ലകൾ കേന്ദ്രീകരിച്ചായിരുന്നു പരീക്ഷാ കേന്ദ്രങ്ങൾ അനുവദിച്ചിരുന്നതെങ്കിൽ, ഇത്തവണ സംസ്ഥാന തലത്തിലുള്ള മുൻഗണനകളാണ് അപേക്ഷയിൽ ചോദിച്ചിരുന്നത്. ഇതിന്റെ ഫലമായി കേരളത്തിൽ നിന്നുള്ള ഭൂരിഭാഗം ഉദ്യോഗാർത്ഥികൾക്കും തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ അയൽ സംസ്ഥാനങ്ങളിലെ വിദൂര കേന്ദ്രങ്ങളിലാണ് പരീക്ഷാ കേന്ദ്രങ്ങൾ അനുവദിച്ചിരിക്കുന്നത്. ഇത് പരീക്ഷാർത്ഥികൾക്കും രക്ഷിതാക്കൾക്കും കടുത്ത ആശങ്കയും പ്രയാസവും സൃഷ്ടിച്ചിട്ടുണ്ടെന്ന് എംപി ചൂണ്ടിക്കാട്ടി.

യാത്രാ ദുരിതം, പെട്ടെന്നുള്ള അറിയിപ്പും, വലിയ തിരക്കും കാരണം ട്രെയിൻ റിസർവേഷനുകളോ താങ്ങാനാകുന്ന യാത്രാ സൗകര്യങ്ങളോ കണ്ടെത്താൻ വിദ്യാർത്ഥികൾക്ക് സാധിക്കുന്നില്ല.

പരീക്ഷയിലെ പങ്കാളിത്തത്തെ ബാധിക്കും.മുൻപ് എയിംസ് പരീക്ഷാ സമയത്തും സമാനമായ പ്രതിസന്ധി ഉണ്ടായതും പലർക്കും പരീക്ഷ എഴുതാൻ സാധിക്കാതെ വന്നതും കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.

മാനസിക സമ്മർദ്ദം: പ്രധാനപ്പെട്ട ഒരു മത്സരപരീക്ഷയ്ക്ക് തൊട്ടുമുമ്പ് നൂറുകണക്കിന് കിലോമീറ്ററുകൾ യാത്ര ചെയ്യേണ്ടി വരുന്നത് വിദ്യാർത്ഥികളുടെ മാനസിക തയാറെടുപ്പിനെയും പ്രകടനത്തെയും പ്രതികൂലമായി ബാധിക്കും.

ഈ സാഹചര്യത്തിൽ നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (NBEMS), നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) എന്നിവയുമായി കേന്ദ്രമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് എം.പി ആവശ്യപ്പെട്ടു. വിദ്യാർത്ഥികളുടെ ഭാവി മുൻനിർത്തി എല്ലാ ഉദ്യോഗാർത്ഥികൾക്കും അവരവരുടെ സ്വന്തം ജില്ലകളിലോ, അല്ലെങ്കിൽ കേരളത്തിലെ അടുത്തുള്ള ജില്ലകളിലോ പരീക്ഷാ കേന്ദ്രങ്ങൾ പുനഃക്രമീകരിച്ച് നൽകണമെന്നും എം.പി നിവേദനത്തിൽ ആവശ്യപ്പെട്ടു.

K. Sudhakaran MP wrote a letter to the Union Minister demanding that NEET PG examination centers be allowed in Kerala itself

Related Stories
എലിമിനേറ്റഡ് കാർഡുകൾ കൊണ്ട് നിറഞ്ഞ് സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകൾ. ഒക്ടോബർ 7 കൂട്ടക്കൊല നടത്തിയ ഇസ്ലാമിക ഭീകരരെ തിരഞ്ഞുപിടിച്ച് കൊന്നൊടുക്കി ഇസ്രായേൽ.

Aug 6, 2026 04:23 PM

എലിമിനേറ്റഡ് കാർഡുകൾ കൊണ്ട് നിറഞ്ഞ് സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകൾ. ഒക്ടോബർ 7 കൂട്ടക്കൊല നടത്തിയ ഇസ്ലാമിക ഭീകരരെ തിരഞ്ഞുപിടിച്ച് കൊന്നൊടുക്കി ഇസ്രായേൽ.

എലിമിനേറ്റഡ് കാർഡുകൾ കൊണ്ട് നിറഞ്ഞ് സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകൾ. ഒക്ടോബർ 7 കൂട്ടക്കൊല നടത്തിയ ഇസ്ലാമിക ഭീകരരെ തിരഞ്ഞുപിടിച്ച് കൊന്നൊടുക്കി...

Read More >>
യുഡിഎഫ് സർക്കാർ സഹായിച്ചു. സിനിമോൾക്ക് നാട്ടിലേക്ക് സ്ഥലംമാറ്റം ലഭിച്ചു. പഞ്ചായത്ത് യാത്രയപ്പ് നൽകി

Aug 6, 2026 03:05 PM

യുഡിഎഫ് സർക്കാർ സഹായിച്ചു. സിനിമോൾക്ക് നാട്ടിലേക്ക് സ്ഥലംമാറ്റം ലഭിച്ചു. പഞ്ചായത്ത് യാത്രയപ്പ് നൽകി

യുഡിഎഫ് സർക്കാർ സഹായിച്ചു. സിനിമോൾക്ക് നാട്ടിലേക്ക് സ്ഥലംമാറ്റം ലഭിച്ചു. പഞ്ചായത്ത് യാത്രയപ്പ്...

Read More >>
വിനോദസഞ്ചാരം സൂക്ഷിച്ച് മതി. നിയന്ത്രണം ഏർപ്പെടുത്തി

Aug 6, 2026 01:58 PM

വിനോദസഞ്ചാരം സൂക്ഷിച്ച് മതി. നിയന്ത്രണം ഏർപ്പെടുത്തി

വിനോദസഞ്ചാരം സൂക്ഷിച്ച് മതി. നിയന്ത്രണം...

Read More >>
പാരിസ്ഥിതിക നിയമങ്ങളുണ്ടാക്കിയ പ്രതിസന്ധി മറികടന്നു, ബൈരക്കുപ്പപാലത്തിന് അനുമതിയായി.

Aug 6, 2026 01:09 PM

പാരിസ്ഥിതിക നിയമങ്ങളുണ്ടാക്കിയ പ്രതിസന്ധി മറികടന്നു, ബൈരക്കുപ്പപാലത്തിന് അനുമതിയായി.

പാരിസ്ഥിതിക നിയമങ്ങളുണ്ടാക്കിയ പ്രതിസന്ധി മറികടന്നു, ബൈരക്കുപ്പപാലത്തിന്...

Read More >>
കേരളത്തിൽ ആയുഷ് സർവ്വകലാശാല തുടങ്ങാൻ ആരോഗ്യ വകുപ്പ് മന്ത്രി കെ.മുരളീധരൻ.

Aug 5, 2026 12:19 PM

കേരളത്തിൽ ആയുഷ് സർവ്വകലാശാല തുടങ്ങാൻ ആരോഗ്യ വകുപ്പ് മന്ത്രി കെ.മുരളീധരൻ.

കേരളത്തിൽ ആയുഷ് സർവ്വകലാശാല തുടങ്ങാൻ ആരോഗ്യ വകുപ്പ് മന്ത്രി...

Read More >>
സീനിയോറിട്ടിയില്‍ സാധ്യത യോഗേഷ് ഗുപ്തയ്ക്ക്, വിജയ് സാഖറെയ്ക്കും മനോജ് ഏബ്രഹാമിനും വരെ സാധ്യത,ആരാകും അടുത്ത പോലീസ് മേധാവി? അതോ വിജയൻ്റെ രക്ഷാധികാരി എം.ആര്‍.അജിത് കുമാർഎത്തുമോ?

Aug 5, 2026 10:49 AM

സീനിയോറിട്ടിയില്‍ സാധ്യത യോഗേഷ് ഗുപ്തയ്ക്ക്, വിജയ് സാഖറെയ്ക്കും മനോജ് ഏബ്രഹാമിനും വരെ സാധ്യത,ആരാകും അടുത്ത പോലീസ് മേധാവി? അതോ വിജയൻ്റെ രക്ഷാധികാരി എം.ആര്‍.അജിത് കുമാർഎത്തുമോ?

സീനിയോറിട്ടിയില്‍ സാധ്യത യോഗേഷ് ഗുപ്തയ്ക്ക്, വിജയ് സാഖറെയ്ക്കും മനോജ് ഏബ്രഹാമിനും വരെ സാധ്യത,ആരാകും അടുത്ത പോലീസ് മേധാവി? അതോ വിജയൻ്റെ...

Read More >>
Top Stories